Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാരിപ്പള്ളിയിൽ വയോധികയുടെ മീൻ കുട്ട വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്ത്രീയുടെ മീൻ കുട്ട വലിച്ചെറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ചില പ്രാദേശിക മാദ്ധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.സംഭവത്തിൽ അനേഷണം നടത്താൻ പോലീസ് മേധാവിയ്ക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാരിപ്പളളി പരവൂർ റോഡിൽ മീൻ കച്ചവടം നടത്തിയിരുന്ന വയോധികയുടെ മീൻകുട്ട പോലീസ് വലിച്ചെറിഞ്ഞെന്നുള്ള വാർത്തകൾ പുറത്ത് വന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ആരോ കൃത്രിമമായി സൃഷ്ടിച്ച വീഡിയോയാണിതെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മേരിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Readers Comment

Add a Comment