Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികൾ കൂടുതലുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനാണ് കെ.സി.ബി.സിയുടെ നീക്കം. മൂന്നോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങങ്ങളുടെ മാമോദിസ ചടങ്ങിന് സമ്മാനം നൽകാനും  ശുപാർശയുണ്ട് 

നേരത്തെ ​ പാലാ രൂപതയും സമാനമായ നിലപാട്​ സ്വീകരിച്ചിരുന്നു. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു രൂപതയുടെ പ്രഖ്യാപനം. ഇതുൾപ്പെടെ ആറ് ആനുകൂല്യങ്ങളടങ്ങുന്ന വിശദമായ സർക്കുലറും രൂപത പുറത്തുവിട്ടിരുന്നു.പിന്നാലെ ക്രിസ്ത്യൻ സമുദായത്തിൻറെ ജനസംഖ്യ വർധനവിന്​ പ്രോത്സാഹനവുമായി സിറോ മലങ്കരസഭ പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നായിരുന്നു പത്തനംതിട്ട രൂപത പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.

Readers Comment

Add a Comment