Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഇരയായ പെൺകുട്ടിയുടെ അപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ല. വിവാഹം വ്യക്തിപരമായ കാര്യമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യത്തിൽ കോടതി തന്നെ തീരുമാനം എടുക്കണമെന്ന് സർക്കാർ അറിയിക്കും. എന്നാൽ റോബിൻ വടക്കുഞ്ചേരിയുടെ ശിക്ഷയിൽ ഇളവ് നൽകിയാൽഅത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടും സർക്കാർ കോടതിയിൽ വ്യക്തമാക്കും.
വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും അപേക്ഷയിൽ പറയുന്നു. ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. സര്‍ക്കാരിന്‍റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉള്ളത്. നേരത്തെ ഇരയുടെയും കുറ്റവാളി റോബിന്‍ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്.
ഇക്കാര്യത്തിൽ ഏടാകൂട്തതിൽപെട്ട് നിൽക്കുന്നത് സംസ്ഥാന സർക്കാർ. അനുകൂലിച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി നിഷേധിച്ചു എന്ന തരത്തിലാകും.മറിച്ച് ഇയാൾക്ക് ജാമ്യം നൽകേണ്ട ആവശ്യപ്പെട്ടാൽ കത്തോലിക്കാ സഭയുടെ ഇഷ്ടക്കേടിന് വിധേയമാകേണ്ടിയും വരും. ചുരുക്കത്തിൽ മധുരിച്ചിട്ട് തുപ്പാനും വയ്യ. കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ
23.82°C








