Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസംഘം നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവർത്തനങ്ങളും വിലയിരുത്താൻ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയത്. കൊവിഡ് പരിശോധന വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാനും നിർദേശമുണ്ട്.

കൂടുതൽ വാക്സിൻ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദർശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദർശനത്തിന് ശേഷം സംഘം മെഡിക്കൽ കോളജിലുമെത്തി സാഹചര്യം വിലയിരുത്തി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിർദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആർ ഉയർന്നുനിൽക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.

 

Readers Comment

Add a Comment