Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:07 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യ വനിത നീന്തൽ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയയുടെ എമ്മ മക്വിയോൺ. ഇന്ന്  നടന്ന വനിതകളുടെ 50 മീറ്റർ ഫ്രീസ്‌റ്റൈലിലും, 4×100 മീറ്റർ റിലേയിലും സ്വർണം നേടിയതോടെയാണ് എമ്മ ചരിത്രം തീർത്തത്.

ഇതോടെ ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയ മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോൺഡി എന്നിവർക്കൊപ്പം 27കാരിയായ താരം ഇടം പിടിച്ചു. അതേസമയം ടോക്കിയോയിലെ നീന്തൽ കുളത്തിൽ നിന്നും നാല് സ്വർണവും മൂന്ന് വെങ്കലവുമാണ് എമ്മ നീന്തിപ്പിടിച്ചത്.നേരത്തെ ആറ് മെഡലുകൾ നേടിയ കിഴക്കൻ ജർമനിയുടെ ക്രിസ്റ്റിൻ ഓട്ടോ (1952 ), അമേരിക്കയുടെ നതാലി കഫ്‌ലിൻ (2008) എന്നിവരായിരുന്നു ഒരു ഒളിമ്പിക്സിൽ കൂടുതൽ മെഡലുകൾ നേടിയ വനിത താരങ്ങളെന്ന റെക്കോർഡ് കയ്യടക്കി വെച്ചിരുന്നത്. അതേസമയം ഒളിമ്പിക്സിൽ ഇതേവരെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 11 മെഡലുകൾ സ്വന്തമാക്കാൻ താരത്തിനായിട്ടുണ്ട്.

Readers Comment

Add a Comment