Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതിന്  ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരിയെ  രക്ഷിക്കാൻ പതിനെട്ടാം അടവുമായി  കത്തോലിക്കാ സഭ രം​ഗത്ത്. ഇത്തവണ  റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.തന്റെ കുട്ടിയേയും തന്നെയും സംരക്ഷിക്കാൻ ഇയാളെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പരമോന്നത നീതി പീഠത്തെ പെൺകുട്ടി സമീപിച്ചിരിക്കുന്നത്. മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ  ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇത്തരം കേസുകളിൽ വിവാഹത്തിനും ജാമ്യവും  ആനുകൂല്യങ്ങളും അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശത്തിന് ഇടയാക്കും എന്ന നിഗമനത്തിലാണ് ഹൈക്കോടതി ആവശ്യം തള്ളിയത്. ഇതിന് പിന്നാലെയാണ് ഇരയെ കൊണ്ട് വടക്കുംചേരി കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര  ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാൻ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹർജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകൻ അലക്‌സ് ജോസഫാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ 
 പോക്സോ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിൻ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. അതുകൊണ്ട് പെൺകുട്ടിക്ക് പ്രായമാകാത്തതിനാൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് എന്ന കാര്യം നിലനിൽക്കില്ല. 
വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. 

കൊട്ടിയൂർ പീഡന കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാൽ മൂന്നുശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. തുടർന്ന് കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ പിതാവിനെ കൊണ്ടുതന്നെ ഏറ്റെടുപ്പിച്ചെങ്കിലും ഡിഎൻഎ ടെസ്റ്റിൽ പ്രതി റോബിൻ വടക്കുംചേരിയാണെന്ന് തെളിഞ്ഞതോടെയാണ് ഇയാൾ അറസ്്റ്റിലാകുന്നത്. 


പെൺകുട്ടികളെ വിദേശ രാജ്യത്തേക്ക് കടത്തുന്ന സംഘത്തിലെ ഏറ്റവും പ്രധാനിയായ വടക്കുംചേരി ഇന്ത്യയിലും വിദേേശത്തും കോടികളുടെ സമ്പാദ്യം ഉള്ള വ്യക്തിയാണ്. സമാന സ്വഭാവമുള്ള നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോളാണ് ഇയാൾ കുടുങ്ങുന്നത്. ഇരയുടെയും കുടുംബത്തിന്റേയും ദാരിദ്യം ചൂഷണം ചെയ്തായിരുന്നു റോബിൻ പീഡനം നടത്തിയിരുന്നത്. കേസിൽ നിന്ന് റോബിനെ ഒഴിവാക്കാൻ സഭാ നേതൃത്വം സാമ്പത്തികമായും സാമുഹികമായും ഒട്ടേറെ കളികളും നടത്തിയിരുന്നു.    ഇര പ്രതിക്ക് വേണ്ടി സഭയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ സമീപിക്കുന്നതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. 
ഈ കല്യാണത്തിന്റെ ചിലവ് പാലാ രൂപത വഹിക്കണമെന്നും കൊട്ടിയൂർ റോബിനുമായി അടുത്ത ബന്ധമുള്ള അവിടുത്തെ ചില വൈദികർതന്നെ പ്രധാന കാർമ്മികരായി, ആഘോഷമായ വിവാഹകുർബാനയും നടത്തണമെന്നും  റോബിന്റെ അടിമക്കണ്ണായ മാനന്തവാടി പാറക്കൻ നോബിൾ, നവദമ്പതികളെ സ്വർഗ്ഗീയ മണിയറയിലേക്ക് പ്രവേശിപ്പിക്കട്ടെയെന്നും. അങ്ങനെ, പുതിയ കുടുംബത്തിൻ കതിരുകൾ ഉയരട്ടെയെന്നും. തിരുസഭ വിജയത്തിൻ തൊടുകുറി അണിയട്ടെയെന്നും പറഞ്ഞ് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയയിലൂടെ വിശ്വാസികൾ

Readers Comment

Add a Comment