Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാക്‌സിന്‍ എടുത്തവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവില്ലെന്ന് സിയാല്‍ അധികൃതർ. ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പമുള്ള സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വിദേശത്തു നിന്ന് വരുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടത്. ഇവിടെ എത്തിയ ശേഷം വിമാനത്താവളത്തിലും ടെസ്റ്റ് ചെയ്യും. നെഗറ്റീവായാലും ഏഴു ദിവസം ക്വാറന്റൈനും നിര്‍ബന്ധമാണ്. തുടര്‍ന്നുള്ള ഏഴു ദിവസം സ്വയം നിരീക്ഷണവും നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍.ടി.പി.സി.ആര്‍. പരിശോധന സംബന്ധിച്ച് നേരത്തേയുള്ള മാനദണ്ഡങ്ങള്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. എല്ലാ യാത്രക്കാരും പുറപ്പെടുന്ന രാജ്യത്തു നിന്നും ഇവിടെ എത്തിയ ശേഷവും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്യണമെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

Readers Comment

Add a Comment