Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവൻ സ്വർണവും , പണവും ലാപടോപ്പും കൊണ്ടുപോയത്. സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.സംഭവത്തെക്കുറിച്ച് വിനോദ് പറയുന്നത്- രാത്രി ഒന്നരയോടെ വാതിലിൽ ശക്തമായി ഇടിക്കുന്ന ശബ്ദംകേട്ട് കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മുഖമൂടിധാരികളായ അഞ്ചുപേരുടെ സംഘം വീട്ടിനുള്ളിലുണ്ടായിരുന്നു. തന്നെയും ഭാര്യയെയും മർദ്ദിച്ച് അവശരാക്കി വീടിന്റെ രണ്ടുഭാഗത്തായി കെട്ടിയിട്ടു. ശ്വാസമെടുക്കാൻപോലും പ്രയാസമുള്ള രീതിയിലായിരുന്നു മുഖം കെട്ടിയത്. വീട്ടിലെ അലമാരകളെല്ലാം തകർത്ത് കവർച്ച നടത്തി. പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണവും എടുത്തു. മൂന്ന് മൊബൈൽ ഫോൺ, എ.ടി.എം. കാർഡുകൾ എന്നിവയെല്ലാം നഷ്ടമായി.ഹിന്ദി ഭാഷയിൽ സംസാരിക്കുന്ന അവർ ഭാര്യയെ കൊല്ലാതെ വിടണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുമണിക്കൂറിലേറെ വീട്ടിനുള്ളിലുണ്ടായിരുന്നു സംഘം മോഷണത്തിനുശേഷം വാഹനം വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടത്. മോഷണസംഘം പോയതിനുശേഷം ഏറെ ശ്രമിച്ച് കെട്ടഴിക്കാൻ വിനോദിന് കഴിഞ്ഞപ്പോൾ പോലീസിൽ അറിയിച്ചതുകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ശരീരമാസകലം മർദ്ദനമേറ്റ ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൃത്യമായ ആസ്രൂത്രണത്തോടെയാണ് സംഘം എത്തിയതെന്നാണ് കവർച്ച രീതിയിൽ നിന്ന് മനസ്സിലാവുന്നത്. വിനോദ് ചന്ദ്രന്റെ വീടിനടുത്തുള്ള ഡോ. സോണിയുടെ വീടായിരുന്നു ഇവരുടെ ലക്ഷ്യം. രണ്ടാഴ്ചയായി ആൾത്താമസമില്ലാത്ത വീടായിരുന്നു ഇത്. സോണിയയുടെ വീട്ടിൽ സംഘം ഒന്നര മണിക്കൂറോളം തങ്ങി എല്ലാം പരിശോധിച്ചിട്ടും ഇവിടെ നിന്ന് പ്രതീക്ഷിച്ചത്ര കവർച്ച നടത്താൻ സാധിക്കാത്തതിനാലാണ് വിനോദ് ചന്ദ്രന്റെ വീട്ടിലേക്ക് കയറുന്നത്.കേരളത്തിൽ എറണാകുളം പോലുള്ള ചില സ്ഥലങ്ങളിൽ മാത്രമാണ് സമാനതയുള്ള കവർച്ച മുമ്പ് നടന്നിട്ടുള്ളത്. ഇത്ര ആസൂത്രിതമായി ആക്രമിച്ച് കവർച്ച നടത്തിയ സംഭവം കണ്ണൂരിൽ മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ രീതിയിൽ മോഷണം നടത്തുന്ന ഗ്യാങ്ങിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച നടത്തുന്നതിനിടെ കണ്ടുപിടിക്കപ്പെടുമ്പോൾ ആക്രമിക്കുന്ന രീതിയുണ്ടായിട്ടുണ്ട്.
വിനോദ് ചന്ദ്രൻ താമസിക്കുന്ന വീടിന്റെ വാതിൽ വലിയ മരക്കഷണം ഉപയോഗിച്ചാണ് അടിച്ച് തുറന്നത്. കവർച്ചയ്ക്ക് മുൻപേ വീട്ടിലുള്ളവരെ അക്രമിക്കുകയുംചെയ്തു. ആയുധങ്ങളുമായാണ് സംഘമെത്തിയത്. ഇതൊക്കെ കണ്ണൂരിൽ പരിചയമില്ലാത്ത കവർച്ചാരീതിയാണ്. മറുനാടൻ സംഘമാണ് ഇത്തരം കവർച്ചാ രീതി സ്വീകരിക്കാറുള്ളതെന്നാണ് പോലീസ് പറയുന്നത്. കവർച്ചക്ക് പിന്നിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിമേഖലയിലുള്ള ഒരു സംഘമാണെന്നാണ് പ്രാഥമിക നിഗമനം.
മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും നടത്തിയിരുന്നു കണ്ണൂർ ജില്ലയിലെ ലോഡ്ജുകളിൽ കഴിഞ്ഞദിവസങ്ങളിൽ താമസിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു . കവർച്ച നടന്ന വീടിന് 100 മീറ്റർ അകലെയായി റോഡിൽ സ്ഥാപിച്ചിട്ടു സി.സി.ടി.വി.യിൽ ഒരു ഇൻഡിക്ക കാർ പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു . ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ 21 അംഗ ടീമാണ് അന്വേഷിക്കുന്നത്. കണ്ണൂർ ടൗൺ, സിറ്റി സി.ഐ.മാരും മൂന്ന് എസ്.ഐ.മാരും സംഘത്തിലുണ്ട്. ഒരോ ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.
28.73°C








