Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:26 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വീണ്ടും ട്രോളിന് അവസരമുണ്ടാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയിലാണ് അദ്ദേഹം ട്രോളൻമാരെ ഉപദേശിച്ച് രംഗത്ത് വന്നത്. സംസ്ഥാനത്ത് വിജയശതമാനം ഉയരുന്നതിനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളെയാണ് മന്ത്രി സൂചിപ്പിച്ചത്. പത്താം തരത്തിലെ വിജയശതമാനം നൂറ് ശതമാനത്തിന് തൊട്ടരികെ വന്നതോടെ അന്യസംസ്ഥാന തൊഴിലാളിക്കും എല്ലാ വിഷയത്തിലും എ പ്ലസ് എന്ന തരത്തിലടക്കം ട്രോളുകൾ നിറഞ്ഞിരുന്നു, ഇത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ മാനസികമായി വിഷമിപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.താനുൾപ്പടെയുള്ളവർക്കെതിരെ എന്ത് വിമർശനവും വന്നോട്ടെ കുട്ടികളെ ഒഴിവാക്കണം എന്നായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന. അച്ഛനും അമ്മയും കല്ലുപണിക്ക് പോകുന്നവരാണ്, ഞങ്ങൾ നന്നായി പഠിച്ചാണ് വിജയിച്ചതെന്ന് വിമർശനത്തിൽ മനംനൊന്ത് കുട്ടികൾ തന്നെ വിളിച്ചു പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളമൊഴികെ മറ്റൊരിടത്തും ബോർഡ് പരീക്ഷകൾ കൊവിഡ് കാലത്ത് നടത്തിയിട്ടില്ലെന്നത് ഓർക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ 87.94 ശതമാനം പ്ലസ്ടു വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Readers Comment

Add a Comment