Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:23 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കൈയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിനുണ്ടായത് കനത്ത തിരിച്ചടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാല് വർഷമായി ഈ കേസിൽ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താൻ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.

കേസ് ഹൈക്കോടതിയിൽ എത്തിയ ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിൽക്കാതിരുന്ന പ്രോസിക്യൂട്ടർ ബീനയെ സ്ഥലം മാറ്റിയാണ് ഈ സർക്കാർ പ്രതികാരം ചെയ്തത്. കേസ് റദ്ദാക്കാൻ സർക്കാർ മുന്നോട്ട് വച്ച വാദങ്ങളൊന്നും നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻ കുട്ടി രാജി വെയ്ക്കണം. ജനാധിപത്യ മര്യാദ പാലിച്ച് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാവണം. കേസിൽ കുറ്റമുക്തനായാൽ ശിവൻകുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു.

Readers Comment

Add a Comment