Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇക്കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുളള നാല് മാസക്കാലം സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോർത്ത് കൊവിഡ് വാക്സിനേഷൻ നടത്തുന്നതായിരുന്നു കണ്ടത്. എന്നാൽ രണ്ടാം തംരംഗം തുടങ്ങിയതോടെ ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം വാക്സിൻ പദ്ധതിയിൽ നിന്ന് പുറത്തായി.വാക്സിൻ പദ്ധതിയിൽ ചെറുകിട ആശുപത്രികൾ ഒന്നടങ്കം പുറത്തായെന്നാണ് വിവരം. 6000 ഡോസ് ഒന്നിച്ചു വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് വിനയായത്. കേന്ദ്ര നയത്തിൽ വന്ന മാറ്റത്തെ സംസ്ഥാന സർക്കാർ പഴി പറയുമ്പോൾ ഏകോപനത്തിൽ വലിയ പാളിച്ച വന്നതായാണ് സ്വകാര്യ ആശുപത്രികളുടെ പരാതി.

സംസ്ഥാന സർക്കാരുകൾക്കുളള വാക്സീൻ വിതരണം നിലവിൽ സൗൗജന്യമാണ്. സർക്കാർ ആശുപത്രികളിലും വൻകിട സ്വകാര്യ ആശുപത്രികളിലും മാത്രമായി വാക്സിനേഷൻ പരിമിതപ്പെടുന്നത് പരാമവധി വേഗത്തിൽ വാക്സിനേഷൻ എന്ന ലക്ഷ്യത്തെ തകിടം മറിക്കുമെന്ന് സർക്കാർ ഡോക്ടർമാർ തന്നെ തുറന്നു പറയുന്നു.

കേന്ദ്ര സർക്കാർ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രഖ്യാപിച്ച വാക്‌സിൻ നയത്തിൽ, ഒരു സംസ്ഥാനത്തിന് അനുവദിക്കുന്ന വാക്‌സിനുകളിൽ 75 ശതമാനവും സർക്കാർ ആശുപത്രികൾ വഴിയാണ് നൽകുക. ബാക്കിയുള്ള 25 ശതമാനമാണ് സ്വകാര്യ ആശുപത്രികളിലൂടെ നൽകുക. സ്വകാര്യ ആശുപത്രികളിൽ പണം അടച്ച നേരിട്ട് വാക്‌സിൻ ഉൽപ്പാദക കമ്പനികളിൽ നിന്നാണ് വാക്‌സിൻ വാങ്ങേണ്ടത്. സർക്കാരിന് ഇത് സൗജന്യമാണ്. ആറായിരം ഡോസെങ്കിലും ഒന്നിച്ച് ഓർഡർ നൽകുന്ന ആശുപത്രികളിലേക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുന്നത്. ഇത്രയും ഡോസിന് 38 ലക്ഷത്തോളം രൂപ മുൻകൂറായി അടക്കയ്ക്കണം. ഇത്രയും വലിയ തുക ഒരിക്കലും ചെറുകിട ആശുപത്രികൾക്ക് അടയ്ക്കാനാവില്ല. അതുകൊണ്ട് തന്നെ അവർ പുറത്തായി. പരമാവധി വാക്‌സിനേഷൻ എന്ന ലക്ഷ്യം തന്നെ ഇതോടെ പരാജയപ്പെടും. സർക്കാർ-വൻകിട സ്വകാര്യ ആശുപത്രികൾ എന്നിവയിൽ മാത്രമായി വാക്‌സിനേഷൻ പരിമിതപ്പെട്ടാൽ അടുത്തൊന്നും സമ്പൂർണ വാക്‌സിനേഷൻ നടക്കാനും പോകുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സമാഹരിച്ച തുക ഉപയോഗിച്ച് കൂടുതൽ വാക്‌സിൻ സംഭരിക്കണമെന്ന ആവശ്യമാണ് ഇപ്പോഴുള്ളത്. അതേസമയം സംസ്ഥാനത്ത് മൂന്ന് മേഖല സംഭരണ കേന്ദ്രങ്ങളിലും വാക്‌സിൻ പൂർണമായും തീർന്നിരിക്കുകയാണ്. ഇന്ന് ജില്ലകളിലെല്ലാം പൂർണമായി വാക്‌സിനേഷൻ മുടങ്ങാനാണ് സാധ്യത.

 

 

Readers Comment

Add a Comment