Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്. കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാരും, മന്ത്രി വി ശിവൻക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമർപ്പിച്ച അപ്പീലുകളിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേൾക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്.

നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാൽപ്പര്യമെന്ന ചോദ്യവും കോടതി ഉയർത്തിയിരുന്നു. എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമർശങ്ങൾ കോടതി വിധിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.തിരുവനന്തപുരം സി.ജെ.എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നിന്ന് വൻ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിലെത്തിയത്. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.

Readers Comment

Add a Comment