Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺ ചോർത്തലിന്റെ പുതിയ പട്ടിക പുറത്ത്. തമിഴ്‌നാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയതായാണ് വെളിപ്പെടുത്തൽ.നാം തമിഴർ കച്ചി നേതാവ് തിരുമുരുകൻ ഗാന്ധി, തന്തൈ പെരിയാർ ദ്രാവിഡർ കഴകം നേതാവ് കെ രാമകൃഷ്ണൻ, ദ്രാവിഡർ കഴകം ട്രഷറർ കുമരേശൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. നാം തമിഴർ കച്ചി നേതാവ് സീമനും പട്ടികയിലുണ്ട്. 2018 ലാണ് ഇവരുടെ പേരുകൾ പട്ടികയിൽ ഇടം പിടിച്ചതെന്നും പെഗസിസ് പ്രൊജക്ട് അറിയിച്ചു.നേരത്തെ പുറത്ത് വന്ന പട്ടികയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടിരുന്നു. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി ചർച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോർന്നത് എന്നാണ് വിവരം.

Readers Comment

Add a Comment