Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ. ഇടത് എംപിമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിൻ ക്ഷാമം മൂലം കേരളത്തിൽ വാക്സിനേഷൻ നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാർ മന്ത്രിയെ കണ്ടത്.
സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാർ, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കോവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിൻ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി തന്നെ കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
28.73°C








