Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ സിറോ മലബാർ സഭയുടെ പാലാ രൂപത. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബങ്ങൾക്കാണ് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നൽകുമെന്നാണ് രൂപതയുടെ പ്രഖ്യാപനം. പാലാ രൂപതയുടെ കുടുംബ വർഷം 2021 ൻറെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫാ. ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.ഇന്നലെ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തിന്റെ ഭാഗമായി നടത്തിയ സൂം മീറ്റിംഗിലും നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരുന്നു. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ പഠനം, രണ്ടായിരത്തിനു ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപ്പോസ്തോലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം തുടങ്ങീ നിരവധി ആനുകൂല്യങ്ങളാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാലു മുതലുള്ള കുട്ടികളുടെ പ്രസവ ചിലവ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും സൗജന്യം, ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിങ്ങിൽ സൗജന്യ പഠനം തുടങ്ങീ ആനുകൂല്യങ്ങളും മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബവർഷാചരണം കൂടി കണക്കിലെടുത്താണ് മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയതെന്ന് രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടർ ഫാ. ജോസഫ് കുറ്റിയാങ്കൽ പറഞ്ഞിരുന്നു. രൂപതയ്ക്കു കീഴിലുള്ളവർക്കാണ് സഹായം ലഭിക്കുക. അടുത്ത മാസം മുതൽ സഹായം നൽകുന്നത് ആരംഭിക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിലാണ് ഫ്രാൻസിസ് പാപ്പ കുടുംബവർഷ പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷാചരണം 2022 ജൂൺമാസം റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക.
.കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുവെന്ന് സൂചിപ്പിച്ച് 2019 ൽ ചങ്ങനാശേരി അതിരൂപത പുറപ്പെടുവിച്ച ഒരു ഇടയ ലേഖനത്തിൻറെ ഭാഗമായാണോ ഈ പദ്ധതിയെന്ന ചോദ്യത്തിന് ''അതും ഒരു കാരണമാണെന്ന്'' ഫാ. ജോസഫ് കുറ്റിയാനിങ്കൽ പറഞ്ഞു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യത്തിൽ കുടുംബങ്ങൾക്ക് സഹായം നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൻറെ രൂപീകൃത സമയത്ത് ക്രിസ്ത്യാനികളായിരുന്നു സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സമൂഹം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമായി ഈ സമൂഹം ഒതുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രഖ്യാപനത്തെ അനുകൂലിച്ചും വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്

Readers Comment

Add a Comment