Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതയ്‌ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധം . തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് മൃഗസ്നേഹികളുടെ പ്രതിഷേധം നടക്കുന്നത്.കഴിഞ്ഞ ദിവസം 30 തെരുവ് നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ വാർഡിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിർദേശ പ്രകാരമാണ് എന്ന് പ്രതികൾ മൊഴി നൽകിയതായാണ് സൂചന.ഈ സാഹചര്യത്തിലാണ് മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നായ്ക്കളെ കൈകളിൽ പിടിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിഗണിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവർ പറഞ്ഞു.

Readers Comment

Add a Comment