Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. എംഎ സംസ്‌കൃതം  സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർവകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്‌പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടിയത്.

അതേസമയം സംഭവത്തിൽ സസ്‌പെൻഷനിലായ മൂല്യ നിർണ്ണയ സമിതി ചെയർമാൻ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന സമരം തുടങ്ങിയിരുന്നു. പരീക്ഷ ചുമതലയുള്ള ചെയർമാനെ സസ്പെൻഡ് ചെയ്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനുള്ള സർവകലാശാലയുടെ നീക്കത്തിനെതിരെയാണ് അധ്യാപകർ രംഗത്തെത്തിയത്.അധ്യാപകരുടെ സംഘടനയായ എഎസ്എസ്യുടിയുടെ നേതൃത്യത്തിലാണ് വൈസ് ചാൻസിലറുടെ ചേമ്പറിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചത്. കാണാതായ വിഷയത്തിൽ മൂല്യനിർണയത്തിന് ശേഷം ഉത്തരക്കടലാസുകൾ കൈമാറിയെന്നാണ് ഡോ. സംഗമേശ് വിശദീകരണം നൽകിയിരുന്നത്.

ആശങ്കയോടെ വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർത്ഥികളോട് മിണ്ടാൻപോലും ആരും തയ്യാറായിരുന്നില്ല. സർവകലാശാലയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാർത്ഥികൾ പ്രശ്‌നം ഗവർണറുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. ഇതിനിടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അട്ടിമറി നടന്നതായി അധ്യാപകൻ ഡോ.കെ എം സംഗമേശൻ പറഞ്ഞു . ഉത്തരകടലാസ് ലഭിച്ചതായി പൊലീസ് തന്നെ വിളിച്ചറിയിച്ചെന്നും സംഭവത്തിന് പിന്നിൽ ഗൂഢലയോചനയുണ്ടെന്നും അധ്യാപകൻ പറയുന്നു.

 

Readers Comment

Add a Comment