Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്‌ലൈസിൽ സെമി കാണാതെ പുറത്ത്. ഹീറ്റ്‌സിൽ നാലാമതാണ് താരം ഫിനിഷ് ചെയ്തത്. 1:57:22 ആണ് സജന്റെ സമയം. രണ്ടാം ഹീറ്റിലാണ് സജൻ നാലാമത് ഫിനിഷ് ചെയ്തത്. ആകെ അഞ്ച് ഹീറ്റുകളിൽ മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിഫൈനൽ യോഗ്യത നേടുക. ഇതിനുള്ളിൽ ഉൾപ്പെടാൻ താരത്തിനു സാധിച്ചില്ല.

അതേസമയം, പുരുഷന്മാരുടെ 69-75 കിലോഗ്രാം ബോക്‌സിംഗിൽ ഇന്ത്യയുടെ ആശിഷ് കുമാർ എർബിയെക്കെ തോഹെറ്റയോട് 5-0നു പരാജയപ്പെട്ടു. ആശിഷിന് 28 പോയിന്റ് വീതവും തോഹെറ്റയ്ക്ക് 29 പോയിന്റ് വീതവുമാണ് അഞ്ച് ജഡ്ജുമാരും നൽകിയത്.നേരത്തെ, പുരുഷ അമ്പെയ്ത്തിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്ത്. ദക്ഷിണ കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്. കിം യെ ഡെയ്ക്ക്, കിം വൂജിൻ, ഓഹ് യിൻയേക് സഖ്യമാണ് ഇന്ത്യയെ തോൽപ്പിച്ചത്. 6-0 ആണ് സ്‌കോർ നില. ഖസാകിസ്ഥാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ എത്തിയത്. 6-2 ആയിരുന്നു പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ സ്‌കോർ.

Readers Comment

Add a Comment