Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഴിഞ്ഞം അന്താരാഷ്ട്ര  ക്രൂ ചെയിഞ്ചിങ് ആൻഡ് ബങ്കറിങ് ടെർമിനലിൽ ക്രൂ ചെയിഞ്ചിങിന് കപ്പലുകളുടെ നീണ്ട നിര. കഴിഞ്ഞ ദിവസം 9 കപ്പലുകളാണ് ക്രൂ ചെയിഞ്ചിങിന് എത്തിയത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞത്ത് 347 കപ്പലുകളാണ് ക്രൂ ചെയ്ഞ്ചിനായി എത്തിയത്. ഇതുവഴി നാലു കോടി രൂപയാണ് സർക്കാരിനു വരുമാനമായി ലഭിച്ചെങ്കിലും അപകടങ്ങൾ ഇവിടെ തുടർക്കഥയാവുകയാണ്. ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ ആങ്കറിങ് നടത്തുക(തങ്ങുക) അത്രയും വരുമാനമാണ് സംസ്ഥാനത്തിന് ലഭിക്കുക.

നിലവിൽ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ആൻഡ് ആങ്കറിങ് ഹബ്ബായി മാറി കഴിഞ്ഞു. ക്രൂ ചെയ്ഞ്ചിങ് കൂടാതെ ചരക്കുകപ്പലിലേക്കു ഭക്ഷണസാധനങ്ങളും കുടിവെള്ളവുമെത്തിക്കുക, അറ്റകുറ്റപ്പണി നടത്തുക, സ്പെയർ പാർട്‌സ് എത്തിക്കുക, ഇന്ധനം നിറയ്ക്കുക, ടാങ്കറുകൾ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കുമുള്ള കേന്ദ്രമാണ് ആങ്കറിങ് ഹബ്ബ്. എന്നാൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാതെയാണ് വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ചിങ് ഹബ്ബായി മാറ്റിയത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിങ് പോയ ടഗ് കടൽക്ഷോഭത്തിൽ  പെട്ട് കപ്പലിലിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീവനക്കാർ കടലിൽ വീഴാതെയും പരിക്കേൽക്കാതെയും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ട​ഗിന്റെ വശങ്ങളും  ലൈറ്റ് റാഫ്റ്റ് തകർന്നു.  അദാനി പോർട്ടിന്റെ ടോയിൻ ബാർജായ സാ​ഗർ ത്രീ  ട​ഗാണ്  അപകടത്തിൽപ്പെട്ടത്. കടലിൽ നങ്കൂരമിട്ടിരുന്ന എം പി ദി ക്രാഫ്റ്റ് എന്ന കപ്പലിലെ ജീവനക്കാരെ ഇറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കപ്പലിൽ അടുത്ത എത്തിച്ച ട​ഗിന്റെ ജീവനക്കാർ കൂറ്റൻ വടം കൊണ്ട് കപ്പലിൽ ബന്ധിച്ചു നിർത്തിയെങ്കിലും ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന കപ്പലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂടുതൽ വടം ഉപയോഗിച്ച് ഏറെ സാഹസപ്പെട്ട് ബന്ധിച്ച് നിർത്തിയെങ്കിലും  ശക്തമായ കടൽക്ഷോഭത്തിൽ ട​ഗ്ത കർന്നേ കപ്പലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  കൂടുതൽ വടം ഉപയോഗിച്ച് ഏറെ സാഹസപ്പെട്ട് ബന്ധിച്ചു നിർത്തിയ സാ​ഗർ ത്രീയിലെ തന്നെ  കപ്പൽ ജീവനക്കാരെ  തുറമുഖ വാർഡിൽ എത്തിച്ച ശേഷമാണ് ട​ഗ് പിന്മാറിയത്.

Readers Comment

Add a Comment