Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ കഴിയാതിരുന്നത്.

സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളിൽ ഒന്നാണ് കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തെ അറിയിച്ചത്. തൊട്ട് പിന്നാലെ കര നാവിക വ്യോമ സേനകൾ ഒരുമിച്ച് നിരന്നു. ഇന്ത്യ ഓപ്പറേഷൻ വിജയ് ആരംഭിച്ചു.1999 മെയ് രണ്ടു മുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.യുദ്ധത്തിൽ 527 ജവാന്മാരാണ് മരിച്ചത്. കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിയച്ചതിന്റെ ഓർമ്മയ്ക്കാണ് എല്ലാ ജൂലൈ 26നും കാർഗിൽ വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്

Readers Comment

Add a Comment