Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:22 am
  • 20th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ചട്ടം ലംഘിച്ച് ഐഎൻഎൽ യോഗം സംഘടിപ്പിച്ച സംഭവത്തിൽ മന്ത്രിയെ ഒഴിവാക്കി കേസെടുക്കാൻ പൊലീസ് നീക്കം. ഐഎൻഎൽ സംസ്ഥാന നേതാക്കൾക്ക് എതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ചതിലാണ് നടപടി. യോഗത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസെടുക്കുമോ എന്നതിൽ വ്യക്തതയില്ല. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. ഇന്ന് കൊച്ചിയിലെ ഹോട്ടലിൽ ചേർന്ന യോഗത്തിൽ പ്രവർത്തകർ തമ്മിൽ അടിച്ച് പിരിഞ്ഞിരുന്നു.

എന്നാൽ സംഘർഷത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ വിശദീകരിച്ചു. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിന്റെ തുടക്കം മുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുർത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂർ മോശമായി പ്രതികരിച്ചെന്നും അബ്ദുൾ വഹാബ് ആരോപിച്ചു.

ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ യോഗത്തിൽ വലിയ തോതിൽ തർക്കങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിർത്തിവെച്ചതായി താൻ അറിയിച്ചതെന്നും അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും തമ്മിൽ അടിക്കുന്നവരല്ല പ്രവർത്തകരെന്നും കാസിം ഇരിക്കൂർ പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവർക്ക് എതിരെ നടപടിയുണ്ടാവും. വൈകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തിൽ എല്ലാം വിശദീകരിക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

Readers Comment

Add a Comment