Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം.ചൈനീസ് താരത്തെയാണ് നവോമി ഒസാക്ക തോൽപ്പിച്ചത്. 6-1, 6-4 എന്നിങ്ങനെയാണ് സ്‌കോർ നില. ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന തചടങ്ങിൽ ദീപശിഖ കത്തിച്ച താരത്തിന്റെ ഒളിമ്പിക്സിലെ ആദ്യ മത്സരമായിരുന്നു ഇന്ന്. ഫ്രഞ്ച് ഓപ്പണിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്സിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ സെറ്റിൽ 6-1 നേടിയ ഒസാക്ക ചൈനീസ് താരം സായ്സെ സെംഗിനെ തുടർച്ചയായ സെറ്റുകളിൽ പരാജയപ്പെടുത്തി.
അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് അത്ര നല്ല ദിനമായിരുന്നില്ല. ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യൻ താരങ്ങൾ പുറത്തായി. ടെന്നിസിൽ സാനിയ-അങ്കിത സഖ്യം യുക്രെയ്ൻ സഖ്യത്തോട് തോറ്റു. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാൽ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഷൂട്ടിംഗിൽ പുരുഷന്മാരുട പത്ത് മീറ്റർ എയർ റൈഫിളിൽ ഫൈനൽ കാണാതെ ഇന്ത്യൻ സംഘം പുറത്തായി. ദീപക് കുമാറിന് 26-ാം സ്ഥാനവും ദിവ്യാൻഷിന് 31-ാം സ്ഥാനവുമാണ്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും ഫൈനൽ കാണാതെ പുറത്തായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
അതിനിടെ ബാഡ്മിന്റണിൽ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.
ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.
ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഇന്ന് നടക്കുക 18 ഫൈനലുകളാണ്.
28.73°C








