Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:27 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐഎൻഎൽ യോഗത്തിൽ രണ്ട് വിഭാഗം പ്രവർത്തകർ തമ്മിലടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് തമ്മിലടി നടക്കുന്നത്. കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലിൽ നടന്ന യോഗത്തിലാണ് കയ്യാങ്കളി. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. അബ്ദുൾ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയി.

സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ഹോട്ടലിന് ഉള്ളിലുണ്ട്. ഇവർക്ക് എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുകയാണ്. ഒരു വിഭാഗം പ്രവർത്തകർ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറി. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. സമ്പൂർണ്ണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ഐഎൻഎൽ ഹോട്ടലിൽ നേതൃയോഗം ചേർന്നത്. ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Readers Comment

Add a Comment