Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ ആശുപത്രിയിൽ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബിയാട്രീസ് ഡോളി വീട്ടിൽ അവശനിലയിൽ കഴിയുന്നവിവരം കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവ് നഴ്‌സ് മാർഗരറ്റാണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസിൽ അറിയിച്ചത്.
തുടർന്ന് പൊലീസ് ബീറ്റ് ഓഫീസർമാർ വീട്ടിലെത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ബിയാട്രീസ് ഡോളിയുടെ ഭർത്താവ് മണിലാൽ ജോസ് മറ്റൊരു വീട്ടിലാണ് താമസം. ഇവർക്ക് രണ്ട് പെൺമക്കളാണ്. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഭർത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നു തന്നെ ബിയാട്രിസ് ഡോളിയുമായി ബന്ധപ്പെട്ടവരുടെ മൊഴി എടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ദേവരാജൻ പറഞ്ഞു.അതേസമയം ബിയാട്രിസ് ഡോളിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് പോസ്റ്റുമോട്ടം ചെയ്യാൻ തീരുമാനിച്ചത്.
28.73°C








