Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാകാൻ മൂന്ന് അംഗങ്ങൾക്ക് അന്വേഷണ സംഘം നിർദേശം നൽകി. ബാങ്ക് ഡയറക്ടർമാരോട് നേരിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
മുൻ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേർ നിലവിൽ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഈ ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകൾ അനുവദിക്കാനാവില്ലെന്നാണ് ചട്ടം. മുന്നൂറ് കോടിയിൽപ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. എസ് പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.കോടികളുടെ വായ്പാത്തട്ടിപ്പിൽ സിപിഎം പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ ഇന്ന് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യോഗം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെയുള്ള നടപടിയും യോഗം ചർച്ച ചെയ്യും.
28.73°C








