Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് എൻഐഎ സുപ്രീം കോടതിയെ അറിയിച്ചു. സ്വതന്ത്ര ജമ്മുകശ്മീരിന് വേണ്ടിയുള്ള ബാനർ താഹ ഫസലിൽ നിന്ന് കണ്ടെത്തിയതായി എൻഐഎ അഭിഭാഷകൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതെ സമയം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോയെന്ന് കോടതി എൻഐഎ അഭിഭാഷകനോട് ആരാഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. ഇതിനെതിരെ താഹ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കാനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

 

Readers Comment

Add a Comment