Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സുരജിന്റെ ഹർജി തള്ളി ഹൈക്കോടതി. അഴിമതിക്കേസ് നിലനിൽക്കുമെന്നും ഇത് റദ്ദാക്കാൻ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് സൂരജ് സമർപ്പിച്ച ഹർജിയിൽ വാദിച്ചത്.
എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് സർക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിയമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂരജിന്റെ വാദം. പാലാരിവട്ടം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലൻസ് സർക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്.
കോടതിയിൽ സൂരജിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വാദങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്. സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഴിമതിയുടെ തുടക്കം മുതൽ സൂരജിന്റെ പങ്കാളിത്തമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകളുൾപ്പെടെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്.
23.82°C








