Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ക്ലബ് ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷൻ.ക്ലബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെ എട്ടുപേർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസയച്ചു.പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യം വിശദമായി പരിശോധിച്ചതെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.ക്ലബ് ഹൗസിലെ ചതിക്കുഴികൾ തിരിച്ചറിയണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുവേണ്ടി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘം തന്നെയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല, കൈവിട്ടുപോകാതെ സൂക്ഷിക്കണം എന്ന തലക്കെട്ടിൽ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്ത പോസ്റ്റിലൂടെ വ്യക്തമാക്കി.ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ആകർഷിക്കാൻ വ്യത്യസ്തമായ പേരുകൾ നൽകി നിരവധി ഗ്രൂപ്പുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്. സിംഗിൾ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്പ്ലേ പിക്ച്ചർ കണ്ട് പ്രണയം തുറന്ന് പറയാം, സിംഗിൾ ആയി വന്നു മിംഗിൾ ആയി പോകാം, പ്രൊപ്പോസൽ ചലഞ്ച്ഗെയിം എന്നിവ അവയിൽ ചിലത് മാത്രം. ഇവയിൽ പലതിലെയും അംഗങ്ങൾ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ പഠിക്കുന്നവരും 18 വയസ് തികയാത്തവരുമായ കുഞ്ഞുങ്ങളാണ്.
സമൂഹമാദ്ധ്യമങ്ങളിൽ എന്തൊക്കെ പറയാം പങ്കുവയ്‌ക്കാം എന്നതറിയാതെ വിവേചനബുദ്ധിയില്ലാതെ യാതൊരു പരിചയവുമില്ലാത്ത ജനക്കൂട്ടത്തിന് മുന്നിൽ സ്വകാര്യവിവരങ്ങൾ പരസ്യമായി വിളിച്ചുപറയുന്ന കുട്ടികൾ പല വോയിസ് ഗ്രൂപ്പുകളിലും സജീവമാണ്. ഇത്തരക്കാർക്കായി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘമുണ്ട്. സ്വന്തം വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മറ്റുളളവരുടെ മുന്നിൽ തുറന്നു കാണിക്കുന്നതിൻറെ ആപത്തും സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൻറെ അപകടവുമൊന്നും മനസിലാക്കാതെയാണ് കുട്ടികൾ ഉൾപ്പെടെ ഈ ചതിക്കുഴിയിലേയ്‌ക്ക് ചാടുന്നത്.
28.73°C








