Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി വിവാദ ആപ്പായ പെഗാസസിൻറെ നിർമാതാക്കളായ എൻഎസ്‌ഒ. വിഷയത്തിൽ ഇനി ഒരു മാധ്യമങ്ങളോടു കമ്പനി പ്രതികരിക്കില്ലെന്നും കമ്പനിക്കെതിരെ പ്രചരിക്കുന്ന നികൃഷ്ടവും അപവാദപരവുമായ റിപ്പോർട്ടുകൾക്കൊപ്പം താളം തുള്ളാൻ തങ്ങളില്ലെന്നും എൻഎസ്‌ഒ വക്തമാവ് വ്യക്തമാക്കി.രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവരുടെ ഫോൺ വിവരണങ്ങൾ ചോർത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പെഗാസസ് ഉപയോഗിച്ചെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ ആരോപിക്കുന്നത്.ഴിഞ്ഞ ഒരാഴ്‌ചയായി മാധ്യമങ്ങളിൽ വരുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. പ്രത്യേക താൽപര്യങ്ങൾ മുൻനിർത്തി നടത്തിയ ആസൂത്രണത്തിൻറെ ഫലമാണ് ഈ റിപ്പോർട്ടുകൾ. ഭീകരതയെയും കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കുന്നതിനായി മാത്രമെ പെഗാസസ് സോഫ്‌റ്റ്‌വെയർ മറ്റ് സർക്കാരുകൾക്ക് നൽകാറുള്ളു. ലിസ്റ്റ് തയാറാക്കി ചില ആളുകളുടെ വിവരം ചോർത്തി എന്ന ആരോപണവുമായി കമ്പനിക്ക് യാതൊരും ബന്ധവുമില്ലെന്നും എൻഎസ്ഒ വക്താവ് പറഞ്ഞു.ഇനി മാധ്യമങ്ങളുമായി കൂടുതൽ ചർച്ചകൾക്കില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാൽ ആപ്പിൻറെ സേവനം നിർത്തിവയ്‌ക്കുമെന്നും എൻഎസ്‌ഒ വ്യക്തമാക്കി. എൻ‌എസ്‌ഒ ഒരു ടെക്‌നോളജി കമ്പനിയാണ്. ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് ഞങ്ങൾക്ക് പ്രവേശനമില്ല എന്നതുമാണ് യാഥാർഥ്യം. എന്നിരുന്നാലും ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്നും എൻഎസ്ഒ അറിയിച്ചു.

അതേസമയം മറ്റ് പെഗാസസിലൂടെ ലോകത്തിന് നൽകുന്ന മറ്റ് സേവനങ്ങൾ യാതൊരു മുടക്കവുമില്ലാതെ തുടരും. ജനങ്ങളുടെ ജീവൻ രക്ഷിക്കുക, ഭീകരാക്രമണങ്ങൾ തടയുക, പീഡോഫീലിയ, മയക്കുമരുന്ന് കടത്ത് സംഘങ്ങൾ എന്നിവയെ തകർക്കുക, കാണാതായതും തട്ടിക്കൊണ്ടുപോയതുമായ കുട്ടികളെ കണ്ടെത്തുക, തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക, വ്യോമാതിർത്തി സംരക്ഷിക്കുക തുടങ്ങിയ ദൗത്യം തുടരുമെന്നും എൻ‌എസ്‌ഒ അറിയിച്ചു.

Readers Comment

Add a Comment