Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ടിഎം മുകുന്ദനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്‌തെന്നാണ് നാട്ടുകാരുടെ പ്രതികരണം.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 80 ലക്ഷം രൂപയുടെ വായ്പയാണ് മുകുന്ദൻ എടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മുകുന്ദന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.ഭൂമി പണയപ്പെടുത്തിയായിരുന്നു വായ്പ സ്വന്തമാക്കിയത്. പിന്നാലെയാണ് വലിയ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചതും.
ബാങ്കിന്റെ സാമ്പത്തിക പ്രധിസന്ധി മറികടക്കാൻ വായ്പയെടുത്ത പലർക്കും ബാങ്ക് ജപ്തി നോട്ടീസ് അയച്ചതായി പരാതിയും, കരുവന്നൂർ സഹകരണ ബാങ്ക് സംബന്ധിച്ച ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യ എന്നതും ശ്രദ്ധേയമാണ്.
6 സെന്റ് ഭൂമി ഈടായി നൽകിയാണ് ടിഎം മുകുന്ദൻ കരുവന്നൂർ ബാങ്കിൽ നിന്നും വായ്പ എടുത്തത്. കുടിശിക പെരുകി 80 ലക്ഷത്തിലെത്തി. ഇതിന്റെ പേരിൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും അയച്ചു. ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മുകുന്ദൻ. ഇതേതുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുറത്ത് വരുന്ന വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ഇടായി നൽകിയ ആധാരത്തിൻമേൽ വീണ്ടും വായ്പാ അനുവദിച്ചോ എന്ന് സംശയയവും ഉയരുന്നുണ്ട്.
സമാനമായ രീതിയിൽ നിരവധി പേരാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പലർക്കും ജപ്തി നോട്ടീസും ലഭിച്ചിട്ടുണ്ട്. ബാങ്ക് അംഗമെന്ന നിലയിൽ ചില ജാമ്യ കടലാസുകളിൽ ഒപ്പിട്ട് നൽകിയവരും കടുങ്ങി. ഇങ്ങനെ നിരവധി 50 ലക്ഷം രൂപ വീതം വായ്പയെടുത്തുവെന്നാണ് ബാങ്കിലെ രേഖകൾ പറയുന്നത്. ബാങ്ക് ജീവനക്കാരുടെയും ഭരണ സമിതിയുടെയും ഒത്താശയോടെ നടന്ന വൻ തട്ടിപ്പിൽ ഇരകളാക്കപ്പെട്ടത് സാധാരണക്കാരാണ്.
ഒരാളുടെ ആധാരം തന്നെ പണയപ്പെടുത്തി ഉടമ അറിയാതെ തന്നെ പല തവണ വായ്പ എടുത്തെന്ന ആക്ഷേപം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് വായ്പാ കുടിശികയുള്ളവർക്ക് ജപ്തി നോട്ടീസ് അയച്ച് തുടങ്ങിയിരിക്കുന്നത്.100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാരാണ് കണ്ടെത്തിയത്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരേ കേസെടുത്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.സിപിഎം ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. 2019-ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. ബാങ്കിന്റെ സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് കണ്ടെത്തൽ.
23.82°C








