Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു പ്രതിഷേധം. ശ്രീകാര്യം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഓഫീസിനുള്ളിൽ കയറി കെ.എസ്.യു പ്രവർത്തകർ ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളജിലും പൊലീസ് കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തിവീശി. ലാത്തി ചാർജിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളജുകളിലും കെ.എസ്.യുവിൻറെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുകയാണ്.പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്.നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Readers Comment

Add a Comment