Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭയുടെ മൺസൂൺ സമ്മേളനം തുടങ്ങി. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയാണ് നടക്കുന്നത്. ആദ്യദിനത്തിൽ തന്നെ മന്ത്രിസഭയിലെ ഒരാൾക്കെതിരേ അടിയന്തര പ്രമേയ നോട്ടീസും പ്രതിപക്ഷം നൽകി. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ കെ ശശീന്ദ്രന് എതിരേയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പി സി വിഷ്ണുാഥ് നൽകിയ നോട്ടീസിന് മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു.
മന്ത്രി ശശീന്ദ്രനെതിരേ രൂക്ഷമായ പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെങ്കിലും ചോദ്യോത്തരവേളയിൽ സഹകരിച്ച പ്രതിപക്ഷം ക്രിയാത്മകമായ നിലപാടാണ് ഇക്കാര്യത്തിൽ എടുത്തിരിക്കുന്നത്. എ കെ ശശീന്ദ്രൻ ഇന്ന് നിയമസഭയിൽ ഉണ്ടാവരുത് എന്ന താക്കീത് നല്കിയ പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് തുടരുമെന്ന സൂചനയാണ് സഭയ്ക്കു പുറത്തു നൽകിയത്. രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയ്ക്കു പുറത്ത് യുവമോർച്ചയും പ്രതിഷേധ പ്രകടനം നടത്തുന്നു
പ്രതിപക്ഷത്തെ പി സിവിഷ്ണുനാഥ് ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സഭ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പൊലീസിന്റെ നടപടിയിൽ ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്് വോക്കൗട്ട് നടത്തി.
എന്നാൽ ഇത്തരക്കാരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തല ഇക്കാര്യത്തിൽ കുനിഞ്ഞാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ധനാഭ്യർഥനകൾ ചർച്ചചെയ്ത് ബജറ്റ് പാസാക്കാനാണ് സമ്മേളനം. സർക്കാരിന് സഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് വ്യാഴാഴ്ച ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കപ്പെടും.
പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്‌നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷ തന്ത്രം. അനധികൃത മരംമുറി ഉൾപ്പടെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ നിർബന്ധിതമാകും.
വ്യാഴാഴ്ച രാവിലെ പ്രതിപക്ഷത്തെ പ്രധാനനേതാക്കൾ യോഗംചേർന്ന് പ്രധാന പ്രശ്‌നങ്ങളിൽ സഭയിൽ സ്വീകരിക്കേണ്ട സമീപനത്തിൽ ധാരണയുണ്ടാക്കും. യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരും. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും.
28.73°C








