Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൻറെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതി. കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്‌ജി ഹണി.എം.വർഗീസാണ് ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ കത്ത് നൽകിയത്. കൊവിഡ് മൂലം നടപടികൾ തടസപ്പെട്ടുവെന്നാണ് വിചാരണ കോടതി ജഡ്‌ജി ചൂണ്ടികാണിക്കുന്നത്.ഈ വർഷം ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരുന്നത്. നേരത്തെ സമാനമായ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു 6 മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചത്. ഇനി സമയം നീട്ടി നൽകില്ലെന്നും 2021 ഓഗസ്റ്റിൽ വിചാരണ പൂർത്തിയായിരിക്കണമെന്നും സുപ്രീം കോടതി കർശന നിർദേശം നൽകിയിരുന്നു.

കേസിൽ ഇതുവരെ 179 സാക്ഷികളെയാണ് വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ രംഗത്ത് ഉള്ളവർ ഉൾപ്പടെ 43 സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി അറിയിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.11 പ്രതികളാണ് കേസിലുള്ളത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

Readers Comment

Add a Comment