Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ താരം കണ്ണൻ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വനിതാ ഡോക്ടർ രംഗത്ത്. ഒന്നര വർഷം മുൻപാണ് സിനിമാ നടൻ തന്നെ പീഡിപ്പിച്ചതും ദേഹോപദ്രവം ചെയ്തതുമെന്ന് യുവതി പറയുന്നു. പീഡനത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും എതിരെ സംഭവം നടന്നപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.

പരാതി നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി ഇയാൾ തന്നെ മോശക്കാരിയാക്കുകയാണെന്നും കാണിച്ച് കഴിഞ്ഞയാഴ്ച യുവതി വീണ്ടും ഇയാൾക്കെതിരെ പരാതി നൽകി. പാലക്കാട് പട്ടാമ്പി പൊലീസിൽ നൽകിയ രണ്ടാമത്തെ പരാതിയിലും ഇതുവരെ നടപടിയോ അന്വെഷണമോ ഉണ്ടായിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു.2019 നവംബറിലാണ് കണ്ണനെതിരെ ഡോക്ടർ ആദ്യ പരാതി നൽകുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതേ വ്യക്തി പരാതി നൽകിയതിന് ശേഷം ഒന്നര വർഷത്തിനിടെ സമാന രീതിയിൽ പലതവണയാണ് ആക്രമിച്ചതെന്നും ആദ്യം പരാതി നൽകിയപ്പോൾ കേസെടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും യുവതി പറയുന്നു.

Readers Comment

Add a Comment