Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:07 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലേറെ രൂപയുടെ അഴിമതി പുറത്തുവന്നിരുന്നു. ഈ നൂറ് കോടിയെന്നത് വെറും ആരംഭം മാത്രമായിരിക്കുമെന്ന സൂചനകൾ സത്യമാകുന്നു. സഹകരണ ബാങ്കിൽ നടന്നത് മുന്നൂറ് കോടിയുടെ തട്ടിപ്പാണെന്നാണ് വിവരം. അഞ്ചുവർഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറിയെന്ന് റിപ്പോർട്ടുകൾ.

2018 -19-ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്കിന് ആ വർഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. നിക്ഷേപങ്ങളുടെ എഴുപത് ശതമാനം മാത്രമാണ് വായ്‌പ നൽകാൻ അധികാരമെന്നിരിക്കെ ഈ ബാങ്ക് അതിന്റെ ഇരട്ടി നൽകിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നിക്ഷേപ – വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വർഷങ്ങളോളം വായ്‌പ നൽകുന്നതിൽ ക്രമക്കേട് നടത്തിയതിനെ തുടർന്നാണ് വലിയ തോതിലുള്ള തുകയിലേക്ക് കാര്യങ്ങൾ നീണ്ടത്.സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. 125 കോടിയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇത് മുന്നൂറ് ആയ സ്ഥിതിക്ക് പാർട്ടി കൂടുതൽ സമ്മർദത്തിലാവുകയാണ്. ഈടില്ലാതെയും ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാർക്ക് സാധാരണ സഹകരണബാങ്കുകളിൽ അംഗത്വം നൽകാറില്ല. എന്നാൽ, ഇവിടെ നേരെ മറിച്ചായിരുന്നു. ജീവനക്കാർക്ക് ‘സി’ ക്ലാസ് യോഗ്യത നൽകി അംഗത്വം നൽകി. വായ്പ അനുവദിച്ചു.ബാങ്ക് അധികൃതർക്കെതിരെ നിരവധി ഇടപാടുകാർ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി ഭൂമി തട്ടിയെടുത്തെന്നും ഇതുവഴി മൂന്ന് കോടിയോളം ബാധ്യത ഉണ്ടായെന്നും ആരോപിച്ച് സായ്‌ലക്ഷ്മി എന്ന വീട്ടമ്മയാണ് ആദ്യം രംഗത്ത് വന്നത്. സി പി എം നേതാക്കളുടെ കുടുംബാംഗങ്ങളും ഈ തട്ടിപ്പിൽ ഇരയായിട്ടുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുൻ എൽ.ഡി.എഫ്. കൗൺസിലറുടെ ഭർത്താവ് ഇവിടെ നിന്നും 25 ലക്ഷം ഓവർഡ്രാഫ്റ്റ് എടുത്തതിന്റെ പേരിൽ നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടമാണ്. വായ്‌പ എടുക്കുന്നതിനായി ഈട് നൽകിയത് സ്വന്തം കിടപ്പാടമായിരുന്നു. ഇതുപോലെ നിരവധി ആളുകൾക്കാണ് കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കളുടെ തട്ടിപ്പിന്റെ ഭാഗമായി കിടപ്പാടം പോലും നഷ്ടമായിരിക്കുന്നത്.

Readers Comment

Add a Comment