Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരാതി ഒത്തു തീർപ്പാക്കൽ വിവാദത്തിൽ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയോട് ആരോപണങ്ങളെ കുറിച്ചുള്ള സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.ഫോൺവിളി സംബന്ധിച്ച വിവാദങ്ങൾക്ക്‌ നേരിട്ട് വിശദീകരണം നൽകുന്നതിനാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. പന്തളത്ത് പ്രാദേശിക എൻസിപി നേതാവിനെതിരെ ഉയർന്ന പീഡന പരാതി ഒത്തു തീർക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അച്ഛനെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. പാർട്ടിക്കുള്ളിലെ പ്രാദേശിക തർക്കം തീർക്കുന്നതിനാണ് ഇടപെട്ടതെന്നാണ് ശശീന്ദ്രൻറെ വിശദീകരണം.മുഖ്യമന്ത്രിയോട് ഇക്കാര്യം വിശദീകരിക്കും. ശശീന്ദ്രനെ അനുകൂലിക്കുന്ന നിലപാടാണ് എൻസിപിക്കുള്ളിലും സ്വീകരിച്ചിരിക്കുന്നത്. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് ശശീന്ദ്രന് നിർണായകമാണ്.

Readers Comment

Add a Comment