Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:15 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നിയമസഭ സമ്മേളനം വ്യാഴാഴ്ച (ജൂലൈ 21) ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനമാണ് ചേരുന്നത്. ഓഗസ്റ്റ് 18 വരെയാണ് സഭ സമ്മേളിക്കുന്നത്. ബഡ്‌ജറ്റിലെ ധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് സമ്മേളനത്തിൽ പ്രധാനമായും നടക്കുക.നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും രണ്ട് ദിവസം 2021-22 വർഷത്തേക്കുള്ള ഉപധനാഭ്യർഥനകളുടെ ചർച്ചയ്ക്കും ധനാഭ്യർഥനകളുടെ ധനവിനിയോഗ ബില്ലിൻ്റെ പരിഗണനയ്ക്കും മാറ്റി വച്ചിട്ടുണ്ട്.നിയമ നിർമാണം ഏതെങ്കിലും ഉണ്ടെങ്കിൽ അതിന് വേണ്ടി വരുന്ന അധിക സമയം കാര്യോപദേശക സമിതി ചേർന്ന് തീരുമാനിക്കുമെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുക്കാത്ത അംഗങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും സ്പീക്കർ അറിയിച്ചു.മാത്യു കുഴൽനാടനെതിരെയുള്ള പരാതിയിൽ നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും. നവംബർ ഒന്നോടെ നിയമസഭ സമ്പൂർണമായി കടലാസ്‌ രഹിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്പീക്കർ പറഞ്ഞു.

Readers Comment

Add a Comment