Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഘടനാപരമായി സിപിഎം നടത്തുന്ന അന്വേഷണത്തിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്. എല്ലാ പാർട്ടികളും പരാജയം സംഭവിച്ച മണ്ഡലങ്ങളിൽ വിശദമായ പരിശോധന നടത്താറുണ്ടെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ തീരുമാനമെടുത്തതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. നിലവിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് ആ വിഹിതത്തിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment