Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺ ചോർത്തലിൽ തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ പ്രതിപക്ഷ ബഹളം. രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ രണ്ട് മണി വരെയുമാണ് നിർത്തിവെച്ചത്. സഭയുടെ തുടക്കത്തിൽ തന്നെ പെഗാസസ് വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു.

പെഗാസസ് വിഷയം ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ഇതിന്മേൽ ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ ഐ.ടി മന്ത്രി മറുപടി പറഞ്ഞാൽ മതിയാകില്ലെന്നും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തിൽ ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Readers Comment

Add a Comment