Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐഫോൺ മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങൾ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും എവിടെയും എങ്ങനെയും നുഴഞ്ഞു കയറാൻ പര്യാപ്തമായ സ്പൈവെയറാണ് പെഗാസസ്. പെഗാസസ് എന്ന സ്പൈവെയർ ബാധിച്ചു കഴിഞ്ഞാൽ ആ ഫോൺ ഉപയോഗിച്ച് ചെയ്യുന്ന എന്തും സ്‌പൈവെയർ നിയന്ത്രിക്കുന്നവർക്ക് ദൃശ്യമാകും. ഹാക്കർമാർക്ക് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടന്നതായുള്ള അന്വേഷണ റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തു വന്നത്.
ഫോണിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, പെഗാസസ് ഉപയോഗിച്ച് ചെയ്യാൻ കഴിയാത്ത കാര്യങ്ങളില്ല. ആക്രമണകാരിക്ക് എസ്എംഎസുകൾ ഇമെയിലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ കാണാനും കോൺടാക്റ്റ് ലിസ്റ്റുകൾ കോൾ റെക്കോർഡുകൾ എന്നിവ ഉപയോഗിക്കാനും കഴിയും. ഇര എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് അറിയാൻ ജിപിഎസ് ട്രാക്കുചെയ്യാനും കഴിയും. മൈക്രോഫോണും ക്യാമറയും ഓണാക്കാനും പെഗാസസിലൂടെ സാധിക്കും. അതിനാൽ ഉപകരണത്തെ ഒരു സജീവ നിരീക്ഷണ ഉപകരണമാക്കി മാറ്റാം.വാട്ട്സാപ്പ് ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പെഗാസസ് പോലുള്ള സ്പൈവെയറുകളുടെ പ്രവർത്തനത്തെ ചെറുക്കാൻ ഇതിന് സാധിക്കില്ല.
പെഗാസസ് സ്പൈവെയറിന് വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കാൻ കഴിയും, കാരണം ഇരയുടെ ഉപകരണത്തിൽ ഇരയ്ക്ക് വായിക്കാൻ കഴിയുന്ന എന്തും പെഗാസസ് ആക്രണമത്തിലൂടെ വായിക്കാനാകും. പെഗാസസ് കണ്ടെത്തുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഏതൊരു സ്പൈവെയറിനും കണ്ടെത്തുക എന്നത് പ്രയാസമാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്ന പരിരക്ഷകളെ മറികടക്കാൻ കഴിയുന്നവയാണ് ഇത്തരം സ്പൈവെയറുകൾ. “പെഗാസസിന്റെ ഏറ്റവും പുതിയ പതിപ്പുകൾ ഫോണിന്റെ ഹാർഡ് ഡ്രൈവിനേക്കാൾ താൽക്കാലിക മെമ്മറിയിൽ മാത്രമേ വസിക്കുന്നുള്ളൂ” എന്നും ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ഫോൺ പ്രവർത്തിപ്പിച്ചുകഴിഞ്ഞാൽ സോഫ്റ്റ്വെയറിന്റെ എല്ലാ സൂചനകളും അപ്രത്യക്ഷമാകും ”
രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, 40 മാധ്യമപ്രവർത്തകർ എന്നിവരാണ് നിലവിൽ പെഗാസസ് വലയത്തിൽ കുരുങ്ങിയ ഇന്ത്യയിൽ നിന്നുളള നേതാക്കൾ.ഇന്ത്യയിൽ നിന്ന് ദി വയർ, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൻറെ വിവരങ്ങൾ പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണങ്ങളാണ് ഇത് ചോർത്തിയത്. 2019 തെരഞ്ഞെടുപ്പ് സമയത്താണ് ഫോൺ ചോർത്തിയത് എന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുന്നൂറോളം ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടും സ്പൈവെയർ ആക്രമണം നേരിട്ട 50,000 ഉപകരണങ്ങളുടെ ഒരു പട്ടിക പെഗാസസ് പ്രോജക്ട് പുറത്തു കൊണ്ടുവന്നിരുന്നു. പെഗാസസിന്റെ ആദ്യ പതിപ്പ് 2016ലാണ് പുറത്തു വന്നത്. ഇത് ഫോണുകളിൽ പ്രവേശിക്കുന്നതിന് ‘സ്‌പിയർ ഫിഷിംഗ്’ എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഉപയോഗിക്കുന്നത്. ടാർഗെറ്റ് ഉപകരണത്തിലേക്ക് ഒരു വാചക സന്ദേശമോ ഇമെയിലോ അയയ്‌ക്കുന്ന രീതിയാണിത്. സ്വീകർത്താവ് ഇമെയിലിലോ സന്ദേശത്തിലോ ഉള്ള ഒരു ലിങ്കിൽ ക്ലിക്കുചെയ്‌തു കഴിഞ്ഞാൽ, സ്‌പൈവെയർ ഉപകരണത്തിൽ ഡൗൺലോഡു ചെയ്യുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും.
എന്നാൽ 2021 ലെ പെഗാസസ്, 2016 പതിപ്പിനേക്കാൾ വളരെയധികം വളർച്ച പ്രാപിച്ചിട്ടുണ്ട്. ‘സീറോ-ക്ലിക്ക്’ ആക്രമണം നടത്താൻ പോലും ശക്തനാണ് ഇത്തവണ പെഗാസസ്. അതായത് ഇരയിൽ നിന്ന് പ്രായോഗികമായി യാതൊരു നടപടിയും ഇല്ലാതെ ഒരു ഫോണിലേക്ക് നുഴഞ്ഞുകയറാൻ ഇതിന് കഴിയും. അതിനാൽ, ഉപകരണത്തിന്റെ ഉപയോക്താവ് കോളിന് മറുപടി നൽകിയില്ലെങ്കിലും, പെഗാസസ് സ്പൈവെയറിന് ഒരു വാട്ട്‌സ്ആപ്പ് കോൾ എന്ന ലളിതമായ രീതിയിലൂടെ ഒരു ഉപകരണത്തിലേക്ക് ഒരു വഴി കണ്ടെത്താൻ കഴിയുമെന്ന് 2019 ൽ വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനായി, സ്‌പൈവെയർ നിർമ്മാതാക്കൾ ഉപകരണത്തിലേക്ക് പ്രവേശിക്കാൻ ‘സീറോ-ഡേ’ എന്നറിയപ്പെടുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏതെങ്കിലും തകരാറുകളോ പഴുതുകളോ ആണ് ‘സീറോ-ഡേ’ രീതിയിലൂടെ മുതലാക്കുന്നത്. ഈ തകരാറുകളെക്കുറിച്ച് നിർമ്മാതാവിന് പോലും ചിലപ്പോൾ അറിയാൻ കഴിയില്ല അതുകൊണ്ട് തന്നെ ഇത് പരിഹരിക്കാനും ശ്രമിക്കാറില്ല. എഴുപത് മുതൽ എൺപത് ദശലക്ഷം ഡോളർ വരെയാണ് പെഗാസസിന്റെ ഒരുവർഷത്തെ ലൈസൻസ് ചെലവ് – ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏതാണ്ട് അറുപത് കോടിയോളം രൂപയാണ് ഇതിന്റെ ലൈസൻസിനായി ചെലവാകുന്നതെന്നതും ശ്രദ്ധേയം .
23.82°C








