Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എൽ.എയുടെയും മകന് നേരെ വധഭീഷണി. ആർ.എം.പി നേതാവ് എൻ.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു.
മകൻ അഭിനന്ദിനെ വളർത്തില്ലെന്നാണ് ഭീഷണിക്കത്തിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ എൻ.വേണു വടകര എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പി.ജെ ആർമിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആർമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തിൽ പറയുന്നു. ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണെന്നും കത്തിൽ പറയുന്നു.
സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തതെന്നും എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറയുന്നു. ടി.പി.യുടെ മകനെതിരെ ക്വട്ടേഷൻ എടുത്തുകഴിഞ്ഞതാണെന്നും കത്തിൽ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുൻപ് വെട്ടിയത് കണ്ണൂർ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കിൽ അന്ന് തന്നെ തീർക്കുമായിരുന്നുവെന്നും ഭീഷണിക്കത്തിൽ പറയുന്നു.
23.68°C








