Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നൽകിയ ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് അവസാനിക്കും. എ,ബി,സി മേഖലകളിൽ എല്ലാ കടകളും തുറക്കാം. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലയിൽ ഇളവുകൾ ഇന്ന് ബാധകമല്ല. ഈ മേഖലയിൽ ഇന്നലെ ഇളവുകൾ നൽകിയിരുന്നു.അതേ സമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വാരാന്ത്യ ലോക്ക് ഡൗൺ ഉൾപ്പടെ തുടരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കും. അതേസമയം ടിപിആർ കുറയാത്ത സാഹചര്യത്തിൽ കുടൂതൽ ഇളവുകളിലേക്ക് പോകില്ല എന്നാണ് സൂചന. തിങ്കളാഴ്‌ച ടിപിആർ 11.08 ആയി ഉയർന്നിരുന്നു.ബക്രീദ് ഇളവുകൾ സംബന്ധിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും മറ്റ് തീരുമാനങ്ങൾ.
28.73°C








