Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാരിന്‍റെ സംരക്ഷണം. ഒ.ജി ശാലിനിയുടെ ഗുഡ്‌ സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സർക്കാർ പുതുക്കിയിറക്കി. ഉദ്യോഗസ്ഥക്ക് എതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതെന്നാണ് തിരുത്തൽ വരുത്തിയത്.മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിനെ തുടർന്നായിരുന്നു ശാലിനിക്ക് എതിരെ പ്രതികാര നടപടി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന്‍റെ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ച് സർക്കാർ ഉത്തരവ് പുതുക്കിയിറക്കിയത്.

Readers Comment

Add a Comment