Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ക്യാംപസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേർക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.

Readers Comment

Add a Comment