Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയെ എതിർത്തു കസ്റ്റംസ് നടത്തിയ വാദത്തിലാണ് അഭിഭാഷകൻ കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. അർജുന് ജാമ്യം നൽകിയാൽ അത് വലിയ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും കസ്റ്റംസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നിലവിലെ തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു.
അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയിൽ അർജുന്റെ പങ്ക് വ്യക്തമാണ്. ഇക്കാര്യങ്ങൾക്കായി അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഭാര്യ അമലയുടെ മൊഴിയും അർജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.അർജുന നേരത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതെല്ലാം വീട്ടിലെ ബന്ധുക്കൾ ഇടപെട്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് അമല നൽകിയ മൊഴിയിലുണ്ട്. നേരത്തെ മൊഴി നൽകിയ ഡി വൈ എഫ് ഐ മുൻ മേഖലാ സെക്രട്ടറി സജേഷ് , അർജുന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അർജുനെതിരാണ്.നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും അർജുനെതിരെ മൊഴി നല്കിയട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറിൽ കോടതി മുമ്പാകെ സമർപ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു. വാദങ്ങൾ പരിഗണിച്ച സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അർജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
23.82°C








