Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:31 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയും ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇതോടെ ഇവടെ സസ്‌പെന്റു ചെയ്തു. സി.പി.എം ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടതോടെ സഹകരണ വകുപ്പ് ഈ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്ററെ വച്ചിരിക്കുകയാണ്.

വർഷങ്ങളായി ഈ ബാങ്കിൽ തട്ടിപ്പ് നടന്നുവരികയാണെന്നാണ് സൂചന. റബ്‌കോയ്ക്ക് 50 കോടി വായ്പ നൽകിയതായും കാണിച്ചിരിക്കുന്നു. ബാങ്കിൽ നിന്ന് പുറത്തുപോയ ഒരു ജീവനക്കാരൻ തട്ടിപ്പുകൾ സഹകരണ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മ ഭൂമി പണയപ്പെടുത്തി നിസാര തുക വായ്പ എടുത്തിരുന്നു. എന്നാൽ മൂന്നു കോടി രൂപ വായ്പ എടുത്തുവെന്ന് കാണിച്ച നോട്ടീസ് വന്നതോടെയാണ് സംഭവം പുറത്തുവന്നത്. ആധാരത്തിനൊപ്പം നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പല തവണ പണയപ്പെടുത്തി വായ്പ എടുത്തുവെന്ന് കണ്ടെത്തി. ബാങ്കിൽ നിന്ന് വായ്പ എടുത്ത നിരവധി പേരുടെ ഭൂരേഖകൾ ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരും ഭരണസമിതിയും അറിയാതെ ഇത്തരമൊരു ക്രമക്കേട് നടക്കില്ലെന്നാണ് പോലീസ് പറയുന്നത്.

വ്യാജരേഖ ചമച്ചു, ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 46 പേരുടെ വായ്പ തുക പോയത് ഒരാളുടെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി.

450 കോടി രുപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്കിൽ നിലവിൽ 320 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ബാങ്ക് പ്രസിഡന്റ് പറയുന്നത്. എന്നാൽ ഒരു തുകപോലും നിക്ഷേമില്ലെന്ന് ഇടപാടുകാർ പറയുന്നു. പണം നിക്ഷേപിച്ചവർക്ക് പിൻവലിക്കാൻ ടോക്കൺ നൽകും. ഒരാഴ്ച കാത്തുനിന്നാൽ പരമാവധി 10,000 രൂപയാണ് ലഭിക്കുക.

നെൽകർഷകരും കർഷക തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പ എടുക്കുന്നവർ അറിയാതെ അവരുടെ ആധാരം മൂന്നും നാലും തവണ ഈട്‌വച്ച്‌ പണമെടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത് ഭൂമി ഉടമ അറിയുന്നില്ല. ബാങ്കിൽ നിന്നും നോട്ടീസ് എത്തുമ്ബോഴാണ് ഇവർ അറിയുന്നത്.

Readers Comment

Add a Comment