Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭ്രൂണഹത്യ അനുകൂലിയായ ഡെമോക്രാറ്റിക് സെനറ്റർ ജോസഫ് സെർവാന്റസിന് അമേരിക്കയിലെ ലാസ് ക്രൂസസ് രൂപതാ മെത്രാൻ വിശുദ്ധ കുർബാന നിഷേധിച്ചു. രൂപതാധ്യക്ഷനായ പീറ്റർ ബൽഡാചീനോ വിശുദ്ധ കുർബാന നിഷേധിച്ച വിവരം ട്വിറ്ററിലൂടെ ജോസഫ് സെർവാന്റസ് തന്നെയാണ് ശനിയാഴ്ച വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ നിലപാട് കാരണമാണ് വിശുദ്ധ കുർബാന നിഷേധിക്കപ്പെട്ടതെന്നും സെർവാന്റസ് വിശദീകരിച്ചു. പുതിയ ഇടവക വികാരിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന എസ് ബി 10 എന്ന ബില്ലിന് അനുകൂലമായി ഡെമോക്രാറ്റിക് സെനറ്റർ അടുത്തിടെ വോട്ടു ചെയ്തിരുന്നു. സ്ത്രീകളുടെയും, ഗർഭസ്ഥ ശിശുക്കളുടെയും എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ബില്ലാണ് എസ് ബി 10. ഡോക്ടറുടെ സഹായത്തോടെ ദയാവധം നിയമവിധേയമാക്കുന്ന മറ്റൊരു ബില്ലിന് അനുകൂലമായും സെർവാന്റസ് വോട്ട് ചെയ്തിരുന്നു.ഇതെല്ലാം കണക്കിലെടുത്തതാണ് ദിവ്യകാരുണ്യം അദ്ദേഹത്തിന് നിഷേധിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ഭ്രൂണഹത്യയെയും, ദയാവധത്തെയും ശക്തമായി എതിർക്കുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു വിശുദ്ധ കുർബാന നൽകുന്നതിനെ സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങളാണ് അമേരിക്കയിൽ അരങ്ങേറുന്നത്. ബൈഡനടക്കമുള്ള ഗർഭഛിദ്രവാദികൾക്ക് ദിവ്യകാരുണ്യം നൽകണമോ എന്ന വിഷയത്തിൽ പ്രബോധന രേഖ തയാറാക്കുന്നതിന് യുഎസ് മെത്രാന്മാർ അടുത്തിടെ അംഗീകാരം നൽകിയിരിന്നു. ഇതിനിടെയാണ് വിഷയത്തിൽ ശക്തമായ തീരുമാനവുമായി ലാസ് ക്രൂസസ് രൂപതാ മെത്രാൻ ഇങ്ങനെ ഒരു നിലപാട് എടുത്തത്തതെന്നത് ശ്രദ്ധേയമാണ്.
28.73°C








