Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് നൽകി. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ കോടതി എടുത്തുമാറ്റി. ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസെടുത്തതിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജില്ല വിട്ടു പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.

കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂർത്തിയായെന്നും നിലവിൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് കാക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിൽ കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു

Readers Comment

Add a Comment