Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പ്രതിരോധം, വാക്‌സിനേഷൻ ഇന്ധനവില വർധവനവ്, കർഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ തർക്കങ്ങള്‍ നടക്കുന്നതിനിടെ പാർലമെന്‍റ് വർഷകാല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെയായിരിക്കും സഭ സമ്മേളിക്കുക.രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയുമായിരിക്കും ലോക്‌സഭ സമ്മേളിക്കുക. റൊട്ടേഷൻ ക്രമത്തിൽ മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് സ്പീക്കർ ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് സമ്മേളനമാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൺസൂൺ സെഷൻ ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം ശൈത്യകാല സമ്മേളനം നടന്നിരുന്നില്ല.

Readers Comment

Add a Comment