Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പോസിറ്റീവ് ആകുന്നതിൽ മൂന്നിൽ ഒരാൾ കേരളത്തിൽ നിന്നെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. ടിപിആർ പത്തിൽ കൂടുതൽ ഉള്ള ജില്ലകൾ പരിശോധിച്ചതിൽ ചടങ്ങുകൾ രോഗവ്യാപനത്തിന് കാരണമായെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിവാഹങ്ങൾ, വീടിലെ ചടങ്ങുകൾ, വീടുമാറ്റ ചടങ്ങുകൾ അനുസരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച് ചടങ്ങുകൾ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. ഫോഗിങ്ങും വെക്ടർ കണ്ട്രോൾ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ആക്ടീവ് കേസുകൾ കുറവാണ്. ഇനിയും വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

Readers Comment

Add a Comment